Breaking News :

:

കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ല: മുഖ്യമന്ത്രി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. 'സി.പി.എമ്മിന്‍റെ അക്കൗണ്ടുകളെല്ലാം നിയമപരമായി കൈകാര്യം ചെയ്യുന്നവയാണ്. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് മാറി. ലീഗിന്‍റെ വോട്ട് വേണം, പതാക പാടില്ലെന്നാണ് നിലപാട്. ത്രിവര്‍ണപതാക ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങുകയാണോ?'ബി.ജെ.പിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം പതാക ഒളിപ്പിക്കുന്നു. യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണയില്‍ ശരിയായ ഡീല്‍ നടന്നെന്ന് വേണം മനസിലാക്കാന്‍. ഇത്തരം ശക്തികളുമായി നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *