Create your Account
'ആര്യ മകളെന്ന് പറഞ്ഞു'; ആത്മഹത്യാക്കുറിപ്പിലും മൂവരുടെയും ഒപ്പ്; നീങ്ങാതെ ദുരൂഹത.
- Aswathi K
- 03 Apr, 2024
അരുണാചലില്‍ മരിച്ച മലയാളി ദമ്പതികളും യുവതിയും ഹോട്ടലില്‍ മുറിയെടുത്തത് കുടുംബമെന്ന വ്യാജേനെയെന്ന് ഹോട്ടല്‍ ജീവനക്കാരന്‍. ഇറ്റാനഗറില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള സിറോവാലിയിലെ ഹോട്ടല്‍ ബ്ലൂ പെനിലാണ് ഇവര്‍ താമസിച്ചത്. മാര്‍ച്ച് 28 ന് രണ്ടുദിവസത്തേക്കാണ് ഇവര്‍ മുറിയെടുത്തതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ മനോരമന്യൂസിനോട് പറഞ്ഞു. ആദ്യ രണ്ടുദിവസം പുറത്തുപോയ ഇവര്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് മുറി വേണമെന്ന് ആവശ്യപ്പെട്ടു. പിന്നെ രണ്ടുദിവസം ഇവരെ പുറത്തുകാണാത്തതിനാല്‍ മാനേജര്‍ പോയി നോക്കി. വാതില്‍ തുറന്നപ്പോള്‍ കണ്ടത് മൂന്നുപേരുടെയും മൃതദേഹമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.അതേസമയം, കേസിന്‍റെ വിശദമായ അന്വേഷണങ്ങള്‍ക്കായി പൊലീസ് ഇന്ന് ഇറ്റാനഗറില്‍ എത്തും. നവീന്‍റെയും ദേവിയുടെയും ആര്യയുടെയും ബന്ധുക്കളും പൊലീസിനൊപ്പം തിരിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷമാവും മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങുക. മൂന്നുപേരും ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം എങ്കിലും സ്ത്രീകളെ കൊന്ന ശേഷം നവീൻ ജീവനൊടുക്കിയതാണോ എന്ന് സംശയിക്കുന്നുണ്ട്.
Leave a Reply
Your email address will not be published. Required fields are marked *