Breaking News

കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; തീരദേശം കനത്ത ജാഗ്രതയില്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ തീരദേശം കനത്ത ജാഗ്രതയില്‍. ഇന്ന് രാത്രി 11.30വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നലെയുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ നിന്ന് തിരുവനന്തപുരത്തെ തീരദേശ മേഖല ഇനിയും മുക്തമായിട്ടില്ല. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പുല്ലുവിളയില്‍ മാറ്റിപ്പാര്‍പ്പിച്ച ഇരുപതോളം കുടുംബംഗങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്.പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെ അറുപത് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളിലാണ് കടല്‍ കയറിയത്. വേലിയിറക്കത്തില്‍ വെള്ളം ഇറങ്ങിയെങ്കിലും വേലിയേറ്റത്തില്‍ വീണ്ടും വെള്ളം കയറുമെന്ന ആശങ്കയിലാണ് തീരവാസികള്‍. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media