Breaking News

ബാള്‍ട്ടിമോറിലെ പാലം തകര്‍ന്നുണ്ടായ അപകടം; കാണാതായ 6 പേരും മരിച്ചുവെന്ന് സൂചന

top-news
https://jananeethi.com/public/frontend/img/post-add/add.jpg

യു.എസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ ആറുപേരും മരിച്ചിരിക്കാമെന്ന് കോസ്റ്റ്ഗാര്‍ഡ്. താപനില മൈനസ് ഡിഗ്രി ആയതും അപകടം നടന്ന് 18 മണിക്കൂറിലേറെ പിന്നിട്ടതും ഇവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതായും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അതേസമയം, പാലത്തില്‍നിന്ന് നദിയില്‍ വീണ വാഹനങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ചിലധികം വാഹനങ്ങള്‍ വെള്ളത്തിനടിയില്‍ ഉള്ളതായി സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധംനിലച്ചതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യക്കാരായ 22 ജീവനക്കാരും സുരക്ഷിതരാണ്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media