Breaking News :

:

ഹിമാചലിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഹിമാചൽപ്രദേശിലെ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്തതിനെത്തുടർന്ന് അയോഗ്യരാക്കപ്പെട്ട ആറ് പേരാണ് ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് പാർട്ടി അംഗത്വമെടുത്തത്. ഫെബ്രുവരി 29 നാണ് ഇവരെ അയോഗ്യരാക്കിയത്. ഇവരുടെ നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചലിലെ മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപി അംഗത്വമെടുത്തു. ഭരണകക്ഷിയായ കോൺഗ്രസിന്റെ എംഎൽഎമാർ 39 ൽ നിന്ന് 33 ആയി കുറഞ്ഞു. നിയമസഭയുടെ അംഗബലം 68 ൽ നിന്ന് 62 ആയി. ബിജെപിക്ക് 25 എംഎൽഎമാരുണ്ട്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *