Breaking News :

:

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സമരത്തിലേക്ക്.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സമരത്തിലേക്ക്. സമയത്തിന് സ്റ്റൈപെന്‍ഡ് കിട്ടാത്തതും മറ്റ് ജീവനക്കാരുടെ പണി കൂടി ചെയ്യേണ്ടിവരുന്നതുമാണ് ഹൗസ് സര്‍ജന്‍മാരെ പ്രതിസന്ധിയാലാക്കുന്നത്. രോഗികളോട് കൃത്യ സമയത്ത് ഉറങ്ങണം എന്ന് പറയുന്നവരാണ് ഇവര്‍. പക്ഷെ ഇവര്‍ ഉറങ്ങുന്നത് ദിവസം രണ്ടുമണിക്കൂര്‍ മാത്രമാണ്. തുടര്‍ച്ചയായി 36 മണിക്കൂറിലധികമാണ് ആശുപത്രിയില്‍ ചിലവഴിക്കേണ്ടി വരുന്നത്. ലക്ഷങ്ങള്‍ വായ്പയെടുത്താണ് പലരുടേയും പഠനം. കിട്ടുന്ന സ്റ്റൈപെന്‍ഡ് വീട്ടിലേക്ക് അയച്ചുകൊടുക്കുന്നവരുമുണ്ട്.ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാരണം, ക്ലര്‍ക്കുമാരുടെ പണി വരെ എടുക്കേണ്ടിവരുന്നെന്നും ഇവര്‍ പറയുന്നു. ആരോഗ്യമന്ത്രിയേയും ധനവകുപ്പിനേയും സമീപിച്ചിട്ടും ഒരു പ്രയോജനവുമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തെക്കുറിച്ച് ആലോചിക്കുന്നത്

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *