Create your Account
രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക അടുത്തമാസം ആദ്യം നല്‍കും.
- Aswathi K
- 20 Mar, 2024
അടുത്തമാസം ആദ്യം തന്നെ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശിക നല്‍കാന്‍ തീരുമാനം. വിഷുവിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരിക്കുന്നത്. സാമ്പത്തിക വര്‍ഷാരംഭമായതിനാല്‍ ഏറെ ബുദ്ധിമുട്ടാതെ പെന്‍ഷന് പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ.സെപ്റ്റംബറിലെ ക്ഷേമപെന്‍ഷനാണ് ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്ത രണ്ടുമാസത്തെ കുടിശിക വിഷുവിന് മുമ്പ് നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ തലേന്ന് വാഗ്ദനം ചെയ്യുകയും ചെയ്തു. ആളൊന്നിന് 3200 രൂപവച്ച് വിതരണം ചെയ്യണമെങ്കില്‍ 1800 കോടി രൂപ വേണ്ടി വരും. സാമ്പത്തികവര്‍ഷവസാനത്തെ ചെലവുകള്‍ കൂട്ടത്തോടെ വരുന്നതിനാല്‍ ഈ മാസം ഇനി പെന്‍ഷന്‍ വിതരണം സാധ്യമല്ല. 20000 കോടിയോളം രൂപ പദ്ധതി ചെലവിനും ബില്ലുകള്‍ മാറിനല്‍കുന്നതിനുമായി വേണ്ടി വരും. എന്നാല്‍ അടുത്ത സാമ്പത്തികവര്‍ഷാരംഭമായ ഏപ്രില്‍ മാസം ഇത്രയും പ്രതിസന്ധിയില്ല. കടമെടുപ്പ് പുതിയ സാമ്പത്തികവര്‍ഷത്തേതിലാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ ഏപ്രില്‍ ആദ്യവാരം തന്നെ രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ കുടിശിക വിതരണം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. ആദ്യ ആഴ്ച വിതരണം തുടങ്ങിയാല്‍ വിഷുവിന് മുമ്പ് പൂര്‍ത്തിയാക്കാനും സാധിക്കും. വിഷുവിന് മുമ്പ് എന്നാണ് ധനമന്ത്രി പറയുന്നതെങ്കിലും വോട്ടെടുപ്പിന് മുമ്പ് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കുക എന്നതാണ് രാഷ്ട്രീയമായ ഉദ്ദേശം. അതോടെ ക്ഷേമപെന്‍ഷന്‍ ആറുമാസം മുടങ്ങിയതിന്‍റെ ഫലമായുണ്ടായ ജനരോഷം ശമിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാല്‍ അപ്പോഴും നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയായിരിക്കും.
Leave a Reply
Your email address will not be published. Required fields are marked *