Breaking News :

:

കേരളത്തിന് 4,866 കോടികൂടി കടമെടുക്കാന്‍ അനുമതി; ഇനി പ്രതീക്ഷ സുപ്രീംകോടതിയില്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കേരളത്തിന് 4866 കോടികൂടി കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി. ഊര്‍ജമേഖലയിലെ പരിഷ്കരണങ്ങളുടെ പേരിലുള്ള കടമെടുക്കലിനാണ് അന്തിമാനുമതിയായത്. ഇതോടെ നേരത്തെ നേരത്തെ കേന്ദ്രം അനുവദിച്ച 13608 കോടി പൂര്‍ണമായി കേരളത്തിന് കടമെടുക്കാനാകും. 
വൈദ്യുതി മേഖലയിലെ നഷ്ടം പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ പേരില്‍ 4866 കോടി കേരളത്തിന് കടമെടുക്കാമായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്‍റെ അന്തിമാനുമതി വൈകുന്നത് ധനവകുപ്പിനെ ആശങ്കയിലാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയവുമായി ചര്‍ച്ചകളും നടത്തി. ഒടുവില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ ഈ കടമെടുപ്പിന് കേന്ദ്രം അനുമതി നല്‍കിയതായി ധനവകുപ്പിന് വിവരം ലഭിച്ചു. ഇനി സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ നല്‍കിയിട്ടുള്ള കേസിലാണ് പ്രതീക്ഷ. 21ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്നുണ്ട്. അനുകൂല സമീപനം കോടതിയില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി.സുപ്രീംകോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കിടെ ഈ മാസം ആറിനായിരുന്നു കേരളത്തിന് 13,608 കോടി വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചത്. ഇതില്‍ 8,742 കോടിയിലേറെ രൂപ വായ്പയെടുക്കാന്‍ ആദ്യം അനുമതി കിട്ടി. ഇതില്‍ നിന്ന് 5000 കോടി കഴിഞ്ഞയാഴ്ച കടമെടുത്തതോടെയാണ് ട്രഷറിയിലെ കടുത്ത പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുകയും ക്ഷേമപെന്‍ഷന്‍ കുടിശിക നല്‍കുന്നതിന് കളമൊരുങ്ങുകയും ചെയ്തത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *