Breaking News :

:

യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: അന്വേഷണം റെന്റ് എ കാര്‍ സംഘത്തിലേക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ആലുവയില്‍ നിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം റെന്റ് എ കാര്‍ സംഘത്തിലേക്ക്. കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്‍കിയവരാണ് തൃശൂരില്‍ നിന്ന് പിടിയിലായത്. പത്തനംതിട്ട എ.ആര്‍.ക്യാംപിലെ എഎസ്ഐയുടെയും മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിലെ പകപോക്കലാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ എന്നാണ് സൂചന .ഞായറാഴ്ച രാവിലെ 7.10-നാണ് സംഭവം. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. ഇതിനായി ഉപയോഗിച്ചെന്ന് കരുതുന്ന ചുവപ്പ് നിറത്തിലുള്ള കാർ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് ഉപേക്ഷിച്ച് ഏഴംഗ സംഘം കടന്നുകളഞ്ഞു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *