Breaking News :

:

കായല്‍ കാഴ്ചകളുടെ പുത്തന്‍ അനുഭവവുമായി വാട്ടര്‍ മോട്രോ; പുതിയ സര്‍വീസുകള്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൊച്ചിയുടെ കായല്‍ കാഴ്ചകളുടെ പുത്തന്‍ അനുഭവവുമായാണ് വാട്ടര്‍ മെട്രോയുടെ പുതിയ രണ്ട് റൂട്ടുകള്‍ സര്‍വീസിനൊരുങ്ങുന്നത്. പുതിയ നാല് ടെര്‍മിനലുകളും, രണ്ട് റൂട്ടുകളും ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വാട്ടര്‍ മെട്രോയില്‍ ചേരാനെല്ലൂര്‍ വരെ പോകണമെങ്കില്‍ പൊതുജനം ഞായര്‍വരെ കാത്തിരിക്കണം. അതിനുമുന്‍പ് ആ യാത്രയുടെ ദൃശ്യാനുഭവം ഒന്നു കണ്ടാലോ.കൊച്ചിയുടെ ഉപഗ്രഹ ദ്വീപുകളെ മെട്രോ സിറ്റിയുമായി ബന്ധിപ്പിക്കുന്ന വാട്ടര്‍മെട്രോയെന്ന സ്വപ്ന പദ്ധതി ചിറക് വിടര്‍ത്തി തുടങ്ങുകയാണ്. നഗരകേന്ദ്രീകൃതമായി നടത്തിയിരുന്ന സര്‍വീസ് പരിധി മാറ്റിയെഴുതുന്നു.് ചീനവലകളും, ചെമ്മീന്‍കെട്ടുകളും കണ്ട്, കായല്‍ സൗന്ദര്യം ആസ്വദിച്ച് കൊച്ചിയുടെ ജലപാതകളിലൂടെ ശീതീകരിച്ച അത്യാധുനിക ബോട്ടിലൊരു യാത്ര. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾകൂടി സര്‍വീസ് പരിധിയിലേക്ക് എത്തും. ഫലത്തില്‍ രണ്ട് റൂട്ടുകളും. ഹൈക്കോർട്ട് ജംക്ഷൻ ടെർമിനലിൽനിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോർത്ത് വഴി സൗത്ത് ചിറ്റൂർവരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂരില്‍നിന്ന് ഏലൂർവഴി ചേരാനെല്ലൂർവരെ മറ്റൊരു റൂട്ട്.നിലവിൽ ഹൈക്കോർട്ട് ജംക്ഷൻ-വൈപ്പിൻ- ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകള്‍ സർവീസ് നടത്തുന്നു. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.


https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *