Breaking News

കേരളത്തിന് രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീം കോടതി; 'കേന്ദ്രം വിശാലമനസ് കാട്ടൂ'

top-news
https://jananeethi.com/public/frontend/img/post-add/add.jpg

കേരളത്തിന് സാമ്പത്തിക രക്ഷാപാക്കേജ് നിര്‍ദേശിച്ച് സുപ്രീംകോടതി. പത്ത് ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നാളെ മറുപടി അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. രക്ഷാപാക്കേജ് സാധ്യമല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ വിശാലമനസോടെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. സാമ്പത്തിക രക്ഷാപാക്കേജ് കേരളത്തിനായി നിര്‍ദേശിച്ച കോടതി പ്രത്യേക സാഹചര്യത്തില്‍ കടമെടുക്കാന്‍ ഇളവുകൊടുക്കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചു. 10 ദിവസത്തേക്ക് കേരളത്തെ സഹായിക്കാന്‍ ഇളവ് അനുവദിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ഏപ്രില്‍ ഒന്നിന് 5000 കോടി രൂപ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media