Breaking News :

:

സിദ്ധാര്‍ഥന്‍റെ മരണം; എല്‍ഡിഎഫില്‍ വിമര്‍ശനം; മറുപടി നല്‍കാതെ മുഖ്യമന്ത്രി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പൂക്കോട് സംഭവത്തില്‍ ഇടതുമുന്നണിയോഗത്തില്‍ കടുത്ത വിമര്‍ശനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. മുന്നണിയോഗത്തില്‍ അപ്രതീക്ഷിതമായി ഉയര്‍ന്ന വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇടതുമുന്നണി നേരിടുന്ന മൂന്ന് രാഷ്ട്രീയ വിഷയങ്ങള്‍ ആണ് ഇന്നലെ ഇടതുമുന്നണിയോഗത്തില്‍ ഉയര്‍ന്നത്. ഇതില്‍ എസ്എഫ്ഐ പ്രതിരോധത്തിലായ പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെ സിദ്ധാര്‍ഥന്‍റെ മരണം ആര്‍ജെഡിയാണ് ഉന്നയിച്ചത്. സിദ്ധാര്‍ഥന്‍ മരിക്കാനിടയായ സാഹചര്യം ജനങ്ങളുടെ മനസാക്ഷിക്ക് വന്‍ ആഘാതമേല്‍പ്പിച്ച കാര്യം ആര്‍ജെഡി ചൂണ്ടിക്കാണിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുത്. ഇതിനായി വിദ്യാര്‍ഥി സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. പൂക്കോട് സംഭവത്തിന്‍റെ പേരില്‍ എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കരുതെന്ന് സിപിഎം നേതാക്കള്‍ വാദിക്കുന്നതിനിടെയാണ് മുന്നണി യോഗത്തില്‍ തന്നെ വിമര്‍ശനമുണ്ടായത്. ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് പ്രചാരണരംഗത്ത് തിരിച്ചടിക്കുന്നു എന്ന് കണ്ടാണ് എത്രയും വേഗം വിതരണം ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടപ്പെട്ടത്. സാധാരണ ഇത്തരം വിമര്‍ശനങ്ങള്‍ സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഉന്നയിക്കാറുള്ളത്. വന്യജീവി ആക്രമണത്തിന്‍റെ പേരില്‍ വനം വകുപ്പ് പഴികേള്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ കേന്ദ്ര നിയമമാണ് പ്രശ്നമെന്ന് പ്രചാരണം നടത്തണമെന്ന് വകുപ്പ് ഭരിക്കുന്ന എന്‍സിപി ഇടതുമുന്നണിയോഗത്തില്‍ ആവശ്യപ്പെട്ടത്. നിയമഭേദഗതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ സീറ്റുകളിലൊഴിച്ച് ബിജെപി നിര്‍ത്തിയിരിക്കുന്നത് ദുര്‍ബലരായ സ്ഥാനാര്‍ഥികളെയാണെന്നും ഇത് ഇടതുമുന്നണിയെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. അനില്‍ ആന്‍റണിക്ക് പിന്നാലെ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുമുന്നണിക്ക് അനുകൂലമായ വീണ്ടുവിചാരമുണ്ടെന്നും യോഗം വിലയിരുത്തി. ഇത് പരമാവധി പ്രയോജനപ്പെടുത്തണം.


https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *