Breaking News

ആലപ്പുഴ തിരിച്ചുപിടിക്കുമെന്ന് കെ.സി; തൃശൂരില്‍ ബിജെപിയെ മൂന്നാംസ്ഥാനത്താക്കുമെന്ന് മുരളീധരന്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെ.സി.വേണുഗോപാല്‍. തൃശൂരില്‍ ബിജെപിയെ മൂന്നാംസ്ഥാനത്താക്കുകയാണ് ലക്ഷ്യമെന്ന് കെ.മുരളീധരന്‍. വടകരയില്‍ കരുത്തുറ്റ പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ഷാഫി പറമ്പില്‍. കോണ്‍ഗ്രസിന്റേത് ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ.സുധാകരനും വി.ഡി.സതീശനും പ്രതികരിച്ചു. തന്‍റെ സ്ഥാനാര്‍ഥിത്വം ആലപ്പുഴക്കാരുടെ ആഗ്രഹമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. വടകരയില്‍ നിന്ന് മാറുന്നതില്‍ പ്രയാസമുണ്ടെങ്കിലും പാര്‍ട്ടി തീരുമാനം പൂര്‍ണമായി ഏറ്റെടുക്കുന്നുമെന്നും കെ.മുരളീധരന്‍. പാലക്കാട്ടെ ജനങ്ങളുടെ സ്നേഹം വടകരക്കാരും തുടരുമെന്നാണ് പ്രതീക്ഷയെന്ന് ഷാഫി. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് യുഡിഎഫിന്റെ ഡ്രീം ടീമെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. ആത്മവിശ്വാസത്തോടെ വോട്ടർമാരെ നേരിൽക്കാണുമെന്ന് പാലക്കാട്ടെ സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠൻ. ഒപ്പം ഉണ്ടാകുമെന്ന ഉറപ്പാണ് ജനങ്ങൾക്കു നൽകാനുള്ളതെന്ന് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹ്നാൻ. ഇത്തവണ കാസര്‍കോട്ടെ ഭൂരിപക്ഷം മൂന്നിരട്ടിയാക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഞായറാഴ്ച മുതല്‍ പ്രചാരണത്തില്‍ സജീവമാകുമെന്ന് ശശി തരൂര്‍.പാര്‍ട്ടി പറഞ്ഞതുകൊണ്ട് മല്‍സരിക്കുന്നുവെന്ന് കെ.സുധാകരന്‍. പാര്‍ട്ടി ഒറ്റ ടീമായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media