Breaking News :

:

സമരപ്പന്തല്‍ പൊളിച്ചു; മൃതദേഹം പിടിച്ചെടുത്ത് പൊലീസ് ഫ്രീസര്‍ റോഡിലൂടെ വലിച്ചിഴച്ചു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ എഴുപത്തിയെട്ടുകാരി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധത്തില്‍ നാടകീയ രംഗങ്ങള്‍. എം.പിയുടെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ മൃതദേഹം മോര്‍ച്ചറിയില്‍നിന്ന് എടുത്തുകൊണ്ടുപോയി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ചു. ബന്ധുക്കളും ജനപ്രതിനിധികളും പൊലീസുമായി ഏറ്റുമുട്ടി.  
പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കിയ പൊലീസ് സമരപ്പന്തല്‍ പൊളിച്ചു. മൃതദേഹം പിടിച്ചെടുത്ത് പൊലീസ് ഫ്രീസര്‍ റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സിലേക്ക് കയറ്റി, ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൃതദേഹം കയറ്റിയ ആംബുലന്‍സ് ഡോര്‍ പോലും അടയ്ക്കാതെയാണ് മുന്നോട്ടുനീങ്ങിയത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ആക്രമിച്ചെന്നും ബലമായി കയ്യില്‍ പിടിച്ചു വലിച്ചെന്ന് കൊല്ലപ്പെട്ട ഇന്ദിരയുടെ സഹോദരന്‍. പരുക്കേറ്റ സഹോദരന്‍ സുരേഷിനെ ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയശേഷം മതി പോസ്റ്റ്മോര്‍ട്ടമെന്ന കുടുംബത്തിന്റെ ആവശ്യത്തിനു പിന്നാലെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി പുറത്തിറക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉന്തും തള്ളും നടന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിവൈഎസ്പിയെ പിടിച്ചു തള്ളി. എസ്എഫ്ഐയേക്കാള്‍ ഭ്രാന്ത് പിടിച്ച സര്‍ക്കാരെന്ന് മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.‘കലക്ടറെ ചര്‍ച്ചയ്ക്ക് അയക്കാതെ സിപിഎം എഎല്‍എ തടഞ്ഞുവച്ചു’. സമരം നടത്തിയത് കുടുംബത്തിന്റെ അനുമതിയോടെ എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇന്ദിരയുടെ മൃതദേഹം ജനപ്രതിനിധികള്‍ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയത് ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പി.രാജീവ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കരുത്. പോസ്റ്റുമോര്‍ട്ടം നിയമപരമായി നടക്കേണ്ടതാണെന്നും ജനപ്രതിനിധിള്‍ നിയമം പാലിക്കണമെന്നും പി.രാജീവ് കൊച്ചിയില്‍ പറഞ്ഞു. കാട്ടാന ആക്രമണത്തില്‍ രേഖകള്‍ ഹാജരാക്കിയാല്‍ 48 മണിക്കൂറിനകം സഹായധനം ലഭ്യമാക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. എംപിയും എംഎല്‍എയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ലെന്നും വനംമന്ത്രി പറഞ്ഞു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *