Breaking News

വേനലില്‍ ഉരുകി കര്‍ഷകര്‍; കാട്ടുതീ ഭീഷണിയും; ഏക്കറുകളോളം കൃഷി നശിക്കുന്നു.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

വറ ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നതാണ് ഇടുക്കിയിലെ കർഷകരുടെ അവസ്ഥ. വേനൽ കടുത്തതോടെ ഏക്കറു കണക്കിന് ഏലമാണ് കരിഞ്ഞുണങ്ങിയത്. കടുത്ത ചൂടിനൊപ്പം കാട്ടുതീ പടരുന്നതും കർഷകർക്ക് ആശങ്കയാവുകയാണ്.
വെള്ളം എത്ര നനച്ചാലും വേനലിന്റെ കടുപ്പം ഏലച്ചെടികളെ കരിച്ചുണക്കുകയാണ്. നെടുങ്കണ്ടം, പാമ്പാടുംപാറ, ഉടുമ്പൻചോല, രാജക്കാട് മേഖലകളിലെ ഏക്കറു കണക്കിന് കൃഷിക്കാണ് കനത്ത ചൂട് വെല്ലുവിളിയാകുന്നത്. വിളവെടുക്കാൻ പാകമായ ഏലക്കാ ഉണങ്ങി കൊഴിഞ്ഞു വീഴുന്നത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. കനത്ത ചൂടിനെത്തുടര്‍ന്ന് പകൽ സമയത്ത് തോട്ടത്തിൽ പണിയെടുക്കാനാവാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍ വേനൽ മഴ ഇനിയും വൈകിയാൽ വ്യാപക കൃഷിനാശമാണ് കാത്തിരിക്കുന്നത്. വിളകളുടെ വിലത്തകർച്ചയൊഴുവാക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media