Create your Account
തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍
- Aswathi K
- 28 Feb, 2024
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാജർ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് മേറ്റ്മാരും തൊഴിലാളികളും പോയത്. സംഭവം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് നടപടി.
Leave a Reply
Your email address will not be published. Required fields are marked *