Breaking News :

:

നിയമസഭയിലേക്ക് ജയിച്ച മുന്‍എംപിമാര്‍ക്ക് സീറ്റില്ല; വെട്ടിയൊതുക്കാന്‍ ബിജെപി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ലോക്സഭാ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാനിരിക്കേ ബിജെപിയുടെ എഴുപതിലധികം എംപിമാർ മൽസരിക്കുന്നത് അനിശ്ചിതത്വത്തില്‍. നിയമസഭയിലേക്ക് മൽസരിച്ച് ജയിച്ച മുൻ എംപിമാർക്ക് സീറ്റ് നൽകില്ല. ഇതോടെ എഴുപതിലധികം എംപിമാര്‍ മല്‍സരിക്കുന്നത് അനിശ്ചിതത്വത്തിലായി. ഈ സീറ്റുകളില്‍ പുതുമുഖങ്ങളെ മല്‍സരിപ്പിക്കാനും ആലോചനയുണ്ട്. പ്രകടനവും ജയസാധ്യതയും വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കേരളത്തിലെ എട്ട് സീറ്റ് അടക്കം ബിജെപിയുടെ ആദ്യ ലോക്സഭാ സ്ഥാനാര്‍ഥിപ്പട്ടികയാണ് ഇന്ന് പുറത്തിറങ്ങുക. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും പ്രമുഖരുടെയും അടക്കം നൂറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക. കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എറണാകുളം, കാസര്‍കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ഇക്കൂട്ടത്തിലുണ്ടാകും. തിരുവനന്തപുരത്ത് നടി ശോഭന അടക്കം പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും തൃശൂര്‍ നടന്‍ സുരേഷ് ഗോപിയും പാലക്കാട്ട് സി.കൃഷ്ണകുമാറും സ്ഥാനാര്‍ഥികളാകും. വാരാണസിക്ക് പുറമേ പ്രധാനമന്ത്രി മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന ആകാംക്ഷയും ഏറെയുണ്ട്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *