Breaking News :

:

പത്തനംതിട്ടയില്‍ പി.സി.ജോര്‍ജിനെതിരെ ബിഡിജെഎസ്; ശ്രീധരന്‍ പിള്ളയ്ക്ക് സാധ്യത

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പത്തനംതിട്ടയില്‍ ഇടത് വലത് മുന്നണികളുടെ ചിത്രം തെളിഞ്ഞിട്ടും എന്‍ഡിഎയിലെ ആശയക്കുഴപ്പം നീങ്ങുന്നില്ല. സ്ഥാനാര്‍ഥിയാകുമെന്ന് ഒരു ഘട്ടത്തില്‍ പ്രതീക്ഷിച്ച പി.സി.ജോര്‍ജിനെതിരെ ബിഡിജെഎസ് രംഗത്തു വന്നതോടെ പി.എസ്.ശ്രീധരന്‍ പിള്ളയുടെ പേരാണ് ഉയര്‍ന്നു വരുന്നത്. സ്ഥാനാര്‍ഥി വൈകുന്നതില്‍ പ്രാദേശിക നേതാക്കള്‍ക്കും അണികള്‍ക്കും അതൃപ്തിയുണ്ട്.പത്തനംതിട്ട മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണിയെന്ന് നേരത്തേ തന്നെ ഉറപ്പിച്ചതാണ്. ഇടത് സ്ഥാനാര്‍ഥിയായി തോമസ് ഐസക്കിന്‍റെ പേരും മാസങ്ങളായി കേള്‍ക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ മാത്രം അഭ്യൂഹങ്ങളേയുള്ളു. പി.സി.ജോര്‍ജ് പത്തനംതിട്ടയില്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചാരണം നടന്നു. പി.സി.ജോര്‍ജിന്‍റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതോടെ പ്രതീക്ഷകൂടി. കെ.സുരേന്ദ്രന്‍റെ പദയാത്രയില്‍ പത്തനംതിട്ട മണ്ഡലത്തിലെ പൊതുസമ്മേളനത്തിലെ താരവും പി.സി.ജോര്‍ജായിരുന്നു.മല്‍സരിക്കാനുള്ള താല്‍പര്യവും ആത്മവിശ്വാസവും പി.സി.ജോര്‍ജ് തന്നെ പ്രകടിപ്പിച്ചു. പക്ഷേ ആ നീക്കം ബിഡിജെഎസ് വെട്ടിയ മട്ടാണ്. ബിജെപി സര്‍‌വേയും ജോര്‍ജിനെതിരായെന്നാണ് വിവരം. ഇതിനിടെയാണ് പത്തനംതിട്ടയ്ക്ക് ഏറെ പരിചിതനായ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ പേര് ഉയരുന്നത്. ക്രൈസ്തവ സഭകളുടെ മിത്രംകൂടിയായ ശ്രീധരന്‍പിള്ളയെ എല്ലാവിഭാഗവും അംഗീകരിക്കും എന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഒക്ടോബറില്‍ ഗവര്‍ണറുടെ കാലാവധിയും കഴിയും. പക്ഷേ കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന് താല്‍പര്യക്കുറവുണ്ട്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *