Breaking News :

:

പട്ടിക്കും പൂച്ചയ്ക്കും ദൈവത്തിന്‍റെ പേരെന്തിന്? ചൊടിച്ച് കോടതി; സിംഹങ്ങളുടെ പേര് മാറ്റും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതില്‍ വിയോജിപ്പ് അറിയിച്ച് കല്‍ക്കട്ട ഹൈക്കോടതി. പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. അക്ബര്‍ എന്നത് പ്രഗല്‍ഭനായ മുഗള്‍ രാജാവിന്‍റെ പേരായിരുന്നു. സിംഹത്തിന് ടാഗോര്‍ എന്ന് പേരിടുമോയെന്നും കോടതി ചോദിച്ചു. എന്നാല്‍ പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്നും മാറ്റാമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മതേതരത്വമുള്ള രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്നും കോടതി പറഞ്ഞു.സിംഹത്തിന് സീതയെന്ന് പേരിട്ടാല്‍ എന്താണ് ബുദ്ധിമുട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഹര്‍ജിക്കാരായ വിഎച്ച്പിയോട് ഹൈക്കോടതി നേരത്തെ ചോദിച്ചത്. 'അക്ബര്‍' എന്ന ആണ്‍ സിംഹത്തെയും 'സീത' എന്ന പെണ്‍സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നതിനെതിരെയാണ് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതിനായാണ് അക്ബറിനെ സീതയ്‌ക്കൊപ്പം ഒരേ കൂട്ടിലിട്ടത് എന്നാണ് വിഎച്ച്പിയുടെ വാദം. പെണ്‍ സിംഹത്തിന്റെ പേരു മാറ്റണമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.സംസ്ഥാന വനംവകുപ്പും ബംഗാള്‍ സഫാരി പാര്‍ക്ക് ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍. ഫെബ്രുവരി 13നാണ് ആണ് ഇണചേര്‍ക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു സിംഹങ്ങളെ ബംഗാളില്‍ എത്തിച്ചത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *