Create your Account
ഇന്നലെ വേദി പങ്കിട്ടു: ഇന്ന് എതിര്‍ സ്ഥാനാര്‍ത്ഥി; സര്‍പ്രൈസെന്ന് ഹൈബി: 'രാഷ്ട്രീയപോരാട്ടം'
- Aswathi K
- 22 Feb, 2024
എറണാകുളത്ത് എൽഡിഎഫിന്‍റേത് സർപ്രൈസ് സ്ഥാനാർഥിയാണെന്ന് ഹൈബി ഈഡൻ എം.പി. ഇന്നലെ അവരുമൊന്നിച്ച് ഒരു വേദി പങ്കിട്ടിരുന്നു. അപ്പൊഴൊന്നും ഇവര്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന ചര്‍ച്ചകള്‍ പോലും ഇല്ലായിരുന്നു. സിപിഎം കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നവരാണ്. അവര്‍ക്ക് അതിനുള്ള ബോധം ഉണ്ടാകുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിന്‍റെ തീരുമാനം വരാനിരിക്കുന്നേയുള്ളൂ. രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട തിരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ഥികള്‍ ആരെന്നത് പ്രധാനമല്ല. കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണമാണ് വിലയിരുത്തേണ്ടത്.
എറണാകുളത്തേത് രാഷ്ട്രീയ പോരാട്ടമാണെന്നും കഴിഞ്ഞ അഞ്ചുവർഷം താൻ ചെയ്ത കാര്യങ്ങളടക്കം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
Leave a Reply
Your email address will not be published. Required fields are marked *