Breaking News :

:

വന്യജീവി ആക്രമണം; വയനാട്ടില്‍ നാളെ സര്‍വകക്ഷിയോഗം; സമരത്തിന് യുഡിഎഫ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

വന്യജീവി ആക്രമണങ്ങളുടെയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നാളെ ബത്തേരിയില്‍ സര്‍വകക്ഷിയോഗം ചേരും. തുടര്‍ന്ന് ജനപ്രതിനിധികളുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തും. വനംമന്ത്രിക്ക് പുറമേ റവന്യു, തദ്ദേശമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. അതേസമയം നാളെ വയനാട് കലക്ടറേറ്റിന് മുന്നില്‍ രാപ്പകല്‍ സമരത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.അതേസമയം ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം പത്താം ദിനത്തിലേക്ക് കടന്നു. ഇന്നലെ കർണാടകയിലെ നാഗർഹോള വനത്തിൽ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് നടന്നുപോയ ആന വീണ്ടും കേരള വനത്തിലേക്ക് തിരികെയെത്തി. ബാവലി - മൈസൂരു അന്തർ സംസ്ഥാന പാതയ്ക്ക് അരികിലെ കാടിനുള്ളിലാണ് ആനയുടെ രാവിലെയുള്ള സിഗ്നൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദൗത്യസംഘം നിരീക്ഷണം തുടങ്ങി. ദൗത്യം പ്രതിസന്ധിയിൽ എന്ന് കരുതിയ സംഘത്തിന് പ്രതീക്ഷ നൽകുന്നതാണ് ആനയുടെ മടങ്ങിവരവ്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *