Breaking News

അവശ്യസാധനങ്ങളുടെ വില കുത്തനെ കൂട്ടി സപ്ലൈകോ; സാധാരണക്കാരന്റെ പോക്കറ്റ് കീറും

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സപ്ലൈകോയിൽ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടിയതോടെ സാധാരണക്കാരന്റെ പോക്കറ്റ് കീറും. 680 രൂപയ്ക്ക് ലഭിച്ചിരുന്ന 13 സബ്സിഡി ഇനങ്ങൾക്ക് ഇനി 940 രൂപ നൽകേണ്ടി വരുമെന്ന് മനോരമ ന്യൂസിന് ലഭിച്ച മന്ത്രിസഭാ കുറിപ്പ് വ്യക്തമാക്കുന്നു. വിലവർധന അടുത്ത ടെൻഡർ മുതൽ നടപ്പാകുമെന്നു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈക്കോയിലെ വിലവർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ലെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. എന്നാൽ മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വിലവിവരപ്പട്ടിക കേട്ടാൾ തലകറങ്ങും. 66 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോ തുവരപ്പരിപ്പിന്റെ വില സെഞ്ചുറി കടത്തി 111 രൂപയാക്കി. 74 രൂപയ്ക്ക് കിട്ടിയിരുന്ന ചെറുപയറിന് 92 രൂപ 63 പൈസയും 66 രൂപയുണ്ടായിരുന്ന ഉഴുന്നിന് 95 രൂപയും 43 രൂപയുടെ വൻകടലയ്ക്ക് 70 രൂപയും നൽകണം. 45 രൂപയുടെ വൻപയർ 75 രൂപയായും 22 രൂപയുടെ പഞ്ചസാര 27 രൂപയായും 46 രൂപയുടെ വെളിച്ചെണ്ണ 55 രൂപയായും ഉയരും. പുതുക്കിയ അരി വില കഞ്ഞികുടി മുട്ടിക്കും. മട്ട അരിക്ക് ഏഴ് രൂപയുടെയും കുറുവ അരിക്ക് അഞ്ച് രൂപയുടെയും ജയ അരിക്ക് നാലര രൂപയുടെയും പച്ചരിക്ക് മൂന്ന് രൂപയുടെയും ഒറ്റയടി വർധനയാണ് വരുന്നത്. വില കേട്ട് ഉടനെ ഷോക്കടിച്ച് വീഴേണ്ട കാര്യമില്ല. ഞാൻ നിൽക്കുന്ന പഴവങ്ങാടിയിലെ ഈ സപ്ലൈക്കോ കേന്ദ്രത്തിൽ സബ്സിഡി ഇനത്തിലെ ഒരു ഉൽപ്പന്നവും ലഭ്യമല്ല. സാധനങ്ങൾ ഉടൻ വരുമെന്നാണ് മന്ത്രി ഉറപ്പുനൽകുന്നത്. ഒറ്റരാത്രി കൊണ്ട് 13 സബ്സിഡി ഇനങ്ങളിൽ 260 രൂപയുടെ വർധനയാണ് ഏർപ്പെടുത്തിയിടുള്ളത്. സപ്ലൈകോയും ജനങ്ങളും തമ്മിലുള്ള അകലം ഇപ്പോൾതന്നെ കൂടുതലാണ്. പുതിയ വിലവർധന ജനങ്ങളുടെ മാത്രമല്ല സപ്ലൈകോയുടെ കൂടി വയറ്റത്ത് അടിക്കുന്നതാണ്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media