Breaking News :

:

കൃത്യമായ സിഗ്നലുകളില്ല; കാണാമറയത്ത് 'ബേലൂര്‍ മഖ്ന'; ദൗത്യം അഞ്ചാം ദിനത്തില്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

വയനാട്ടിലെ ആളെക്കൊല്ലി ആന ബേലൂർ മഖ്ന കാണാമറയത്ത്. ദൗത്യം അഞ്ചാം ദിനത്തിലേക്ക് കടന്നെങ്കിലും രാവിലെ മുതൽ കൃത്യമായ സിഗ്നലുകൾ ലഭിച്ചിട്ടില്ല. ആന ബാവലി വനമേഖലയിൽ ഉണ്ടെന്നാണ് നിഗമനം. ഇന്നലെ രാത്രി ഏഴരയ്ക്കാണ് ഏറ്റവും ഒടുവിൽ ആനയെ കണ്ടത്. കേരള കർണാടക അതിർത്തി ആണ് ബാവലി. അതിനാൽ തന്നെ ആന കർണാടക വനമേഖലയിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്. റേഡിയോ കോളറിൽ നിന്ന് സിഗ്നലുകൾ ലഭിക്കാത്ത സാഹചര്യത്തിൽ തെർമൽ ക്യാമറയും തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. രണ്ട് സംഘം ആര്‍ആര്‍ടികളാണ് ആണ് നിലവിൽ വനത്തിൽ തിരച്ചിൽ നടത്തുന്നത്. അതേസമയം ആനയെ മയക്കു വെടിവെച്ച് നീക്കാത്തതിന്റെ അമർഷത്തിലാണ് നാട്ടുകാർ. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *