Breaking News :

:

പോക്സോ കേസുകളിൽ ഞെട്ടലോടെ കേരളം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

2016 മുതൽ 2023 വരെയുള്ള എട്ടു വർഷത്തിനിടയിൽ കേരള പോലീസ് FIR ഇട്ട പോക്സോ കേസുകളുടെ എണ്ണം 26991. കേരള പോലീസിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ് ഈ കണക്ക്. ഈ കാലഘട്ടത്തെ നമുക്ക് ഇങ്ങനെ വിഭജിക്കാം. 8 വർഷം എന്നാൽ 96 മാസം. അപ്പോൾ പ്രതിമാസം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് 281.156 കുട്ടികൾഇത് ആഴ്ചകളിലേക്ക് മാറ്റിയാൽ ഒരാഴ്ചയിൽ 64.88 കുട്ടികൾ. 8 വർഷം ദിവസങ്ങൾ ആക്കിയാൽ 2920 ദിവസം. ഓരോ ദിവസവും 9.24 കുട്ടികൾവീതം ഇരകളാകുന്നു. എല്ലാ രംഗങ്ങളിലും കേരളം ഒന്നാമത് എന്ന അവകാശവാദം പോക്സോ കേസുകളുടെ കാര്യത്തിലും ഉന്നയിക്കാം എന്നത് ലജ്ജയോടും ഞെട്ടലോടുമല്ലാതെ മനസാക്ഷി മരവിക്കാത്ത ആർക്കെങ്കിലും ഉൾക്കൊള്ളാൻ ആകുമോ? 
ഒരുവശത്ത് പ്രതിദിനം നമ്മുടെ ഒമ്പത് പെൺകുഞ്ഞുങ്ങൾ ലൈംഗികപീഡനത്തിന് ഇരകളായിത്തീരുമ്പോൾ, മറുവശത്ത് അധികാരികളുടെ ഒത്താശയുടെ ഫലമായി കോടതികൾ പ്രതികളെ വെറുതെ വിട്ടയക്കേണ്ട ദുസ്ഥിതി സൃഷ്ടിക്കപ്പെടുന്നു.പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിൽ എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു? എങ്ങിനെ ഇവയെ പ്രതിരോധിക്കാം? ആക്രമികളെ സംരക്ഷിക്കുന്നവരെ എങ്ങനെ നേരിടണം? കടുത്ത മാനസീകാഘാതം സഹിക്കുന്ന ഇരകളോടും അവരുടെ കുടുംബത്തോടും എങ്ങിനെയാണ് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത്? ഇത്തരം പ്രശ്നങ്ങൾ ചർച്ചചെയ്യാൻ 2024 ഫെബ്രു.19 തിങ്കളാഴ്ച എറണാകുളം- കച്ചേരിപ്പടി ആശീർ ഭവനിൽ "വണ്ടിപ്പെരിയാർ ഐക്യദാർഢ്യ ജനകീയ കൺവെൻഷൻ" സംഘടിപ്പിക്കുകയാണ്. 
നമ്മുടെ കുഞ്ഞുങ്ങളെപ്പറ്റി കരുതലുള്ള ഏവർക്കും കൺവെൻഷനിലേക്ക് സ്വാഗതം.പങ്കെടുക്കുക, പിന്തുണക്കുക. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *