Breaking News :

:

കരാര്‍ കമ്പനിക്ക് 15 കോടി അനുവദിക്കും; ലൈസന്‍സ്, ആര്‍സി ബുക്ക് പ്രിന്‍റിങ് പ്രതിസന്ധി നീങ്ങുന്നു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഡ്രൈവിങ് ലൈസന്‍സും ആര്‍.സി ബുക്കും കിട്ടാത്തതില്‍ പ്രതിഷേധം വര്‍ധിച്ചതോടെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങളുമായി ധന–ഗതാഗതവകുപ്പുകള്‍. കരാര്‍ കമ്പനിക്ക് നല്‍കേണ്ട കുടിശിക തുക അനുവദിക്കാന്‍ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇന്നത്തെ മന്ത്രിസഭായോഗവും പരിഗണിച്ചേക്കും. എന്നാല്‍ ലൈസന്‍സും ആര്‍.സി ബുക്കും തപാല്‍ വഴി വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതി അവസാനിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നു.കഷ്ടപ്പെട്ട് എട്ടും എച്ചും ഒക്കെ എടുത്തിട്ടും കാര്യമൊന്നുമില്ല. മൂന്ന് ലക്ഷത്തി എണ്‍പത്തയ്യായിരം പേരാണ് ലൈസന്‍സിനായി കാത്ത് കഴിയുന്നത്. അതുപോെല ആശിച്ച് മോഹിച്ച് വണ്ടി മേടിച്ചിട്ട് അതിന്റെ ആര്‍.സി ബുക്ക് കിട്ടാതെ വലയുന്നതാകട്ടെ മൂന്നര ലക്ഷം പേരും. കരാര്‍ കമ്പനിക്ക് പണം നല്‍കാതെ അച്ചടി മുടങ്ങിയതാണ് ഇതിനെല്ലാം കാരണം. ഇത് പ്രതിഷേധത്തിനും നാണക്കേടിനും കാരണമായതോടെയാണ് ധന–ഗതാഗത മന്ത്രിമാര്‍ ഇടപെട്ടത്. കരാര്‍ കമ്പനിക്ക് നല്‍കാനായി മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്ന 15 കോടി ഉടന്‍ നല്‍കാനാണ് തീരുമാനം. അത് ലഭിച്ചാല്‍ നവംബര്‍ മുതല്‍ മുടങ്ങിക്കിടക്കുന്നവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ ലൈസന്‍സും ആര്‍.സി ബുക്കും നല്‍കാനാകും. തപാല്‍മാര്‍ഗം അയക്കുന്നതിന് രണ്ടരക്കോടിയോളം രൂപ തപാല്‍വകുപ്പിന് മോട്ടോര്‍വാഹനവകുപ്പ് നല്‍കാനുണ്ട്. അത് അധികചെലവാണെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്. അതിനാല്‍ പഴയതുപോലെ ലൈസന്‍സും ആര്‍.സി ബുക്കും സബ് ആര്‍.ടി. ഒ ഓഫീസിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ കുറിയര്‍ വഴി അയക്കും. അപേക്ഷകര്‍ ആധാര്‍ കാര്‍ഡുമായി അവിടെയെത്തി സ്വീകരിക്കണമെന്ന രീതി നടപ്പാക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *