Create your Account
തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനം; 270 വീടുകള്‍ക്ക് കേടുപാട്.
- Aswathi K
- 13 Feb, 2024
തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ 270 വീടുകള്‍ക്ക് കേടുപാട് പറ്റിയെന്ന് കണക്ക്. ചെറിയ നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്രയധികം പരാതികളെത്തിയത്. വീട്ടുടമസ്ഥര്‍ക്ക് ഇന്നും റജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. അതേസമയം കേസന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റിലായ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളായ സതീശന്‍, ശശികുമാര്‍, കരാര്‍ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മരിച്ച വിഷ്ണുവിന്റെയും ദിവാകരന്റെയും പോസ്റ്റുമോര്‍ട്ടം ഇന്നുണ്ടായേക്കും. ദിവാകരന്‍ തൃപ്പൂണിത്തുറക്കാരന്‍ അല്ലെന്നാണ് പൊലീസ് നിഗമനം.
Leave a Reply
Your email address will not be published. Required fields are marked *