Create your Account
സ്ഫോടക വസ്തുക്കള്‍ മാറ്റുമ്പോള്‍ അപകടം; പടക്കപ്പുര അനധികൃതം
- Aswathi K
- 12 Feb, 2024
തൃപ്പൂണിത്തുറയിൽ പുതിയകാവ് ചൂരക്കാട്ടെ പടക്കപ്പുരയിലെ സ്ഫോടനത്തില്‍ പടക്കശാല ജീവനക്കാരന്‍ വിഷ്ണു മരിച്ചു. 12 പേർക്ക് പരുക്കേറ്റു. അഞ്ചുപേരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പടെ ചികില്‍സയിലാണ്. പടക്കപ്പുരയിലേക്ക് സ്ഫോടക വസ്തുക്കള്‍ മാറ്റുമ്പോളാണ് അപകടം. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു.വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉല്‍സവത്തിന് ശേഖരിച്ച പടക്കമെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്.
Leave a Reply
Your email address will not be published. Required fields are marked *