Create your Account
ആളെക്കൊല്ലി കാട്ടാന മണ്ണുണ്ടി കോളനി പരിസരത്ത്; കൂടുതല്‍ ആര്‍ആര്‍ടി സംഘം എത്തും
- Aswathi K
- 12 Feb, 2024
വയനാട് മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ മണ്ണുണ്ടിക്ക് സമീപം ഉൾവനത്തിലേക്ക് മറഞ്ഞ ആനയുടെ റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ദൗത്യസംഘത്തിന്റെ ഇന്നത്തെ നീക്കങ്ങൾ. കൂടുതല്‍ വനംവകുപ്പ് ദ്രുതകര്‍മസേനാ അംഗങ്ങള്‍ വയനാട്ടിലെത്തും. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘങ്ങളാണ് എത്തുന്നത്. ആനയുടെ സാന്നിധ്യമുള്ളതിനാൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 4 ഡിവിഷനുകളിലും തിരുനെല്ലി പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കാട്ടാന പ്രശ്നം ഇന്ന് നിയമസഭയിലുന്നയിക്കാൻ പ്രതിപക്ഷം. ടി.സിദ്ധിഖ് അടിയന്തരപ്രമേയ നോട്ടിസ് നൽകും. ഒരാളെ കൊന്ന ആനയെ കാട്ടിലേക്ക് തുരത്താനോ മയക്കു വെടി വെക്കാനോ കഴിയാതെ വനം വകുപ്പ് പരാജയപ്പെട്ടു എന്നാവും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുക.
Leave a Reply
Your email address will not be published. Required fields are marked *