Breaking News :

:

'രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയതില്‍ മോദിക്ക് നന്ദി'; പാര്‍ലമെന്‍റില്‍ പ്രത്യേക പ്രമേയം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അയോധ്യ ശ്രീരാമ ജന്മഭൂമിയിൽ ക്ഷേത്രം യാഥാർഥ്യമായതിൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രത്യേക പ്രമേയം. വിശ്വാസികളുടെ വർഷങ്ങളായ സ്വപ്നം യാഥാർഥ്യമായതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി വ്യക്തമാക്കുന്നതായിരിക്കുന്നതാകും പ്രമേയം. 17മത് ലോക്സഭയുടെ അവസാന സമ്മേളനമാണിത്. സഭയിൽ നിർബന്ധമായും ഹാജരാകാൻ പാർട്ടി എംപിമാർക്ക് ബിജെപി നിർദേശം നൽകിയിട്ടുണ്ട്. ലോക്സഭയിൽ രാവിലെ 11 ന് ചട്ടം 193 പ്രകാരമുള്ള പ്രമേയം ബിജെപി എംപി സത്യപാൽ സിങ് അവതരിപ്പിക്കും. വൈകി ട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചേക്കും. മുതിർന്ന മന്ത്രിമാരിൽ ആരെങ്കിലും മറുപടി നൽകും. രാജ്യസഭയിൽ ചട്ടം 176 പ്രകാരം കെ. ലക്ഷ്മൺ ആണ് പ്രമേയം അവതരിപ്പിക്കുക. ചർച്ച പൂർത്തിയാക്കി ഇരുസഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിയും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *