Breaking News :

:

ലോക്സഭ തിരഞ്ഞെടുപ്പ് നേരത്തെയുണ്ടാകില്ല; മാര്‍ച്ചില്‍ പ്രഖ്യാപനത്തിന് സാധ്യത

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ല. മാർച്ച് രണ്ടാം വാരം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താൻ നീക്കമുണ്ട്.അയോധ്യയിലെ രാമക്ഷേത്രം യഥാർഥ്യമായത് അടക്കം അനുകൂല അന്തരീക്ഷമുണ്ടെങ്കിലും സർക്കാർ പിരിച്ചുവിട്ട് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരത്തെ നേരിടാൻ ബിജെപി ആലോചിക്കുന്നില്ലെന്നാണ് സൂചന. 2019ലെ സമയക്രമത്തിന് സമാനമായ രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനും 2024 ലെ തിരഞ്ഞെടുപ്പിന് നടപടികളുമായി മുന്നോട്ടുപോകുന്നത്. 2019ൽ മാർച്ച് 10 നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായത്. മേയ് 24ന് നടപടിക്രമങ്ങൾ പൂർണമായും പൂർത്തിയായി. 7 ഘട്ടമായിട്ടാരുന്നു വോട്ടെടുപ്പ്. ഇത്തവണയും മാർച്ച് രണ്ടാം വാരം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കമ്മിഷൻ സംസ്ഥാനങ്ങൾ സന്ദർശിച്ചുവരികയാണ്. ഒഡീഷ, ബിഹാർ, തമിഴ്നാട്, ബംഗാൾ, യുപി സന്ദർശനം ഉടനുണ്ടാകും. മാർച്ച് ആദ്യത്തോടെ സന്ദർശനം പൂർത്തിയാകും. വോട്ടർമാരുടെ എണ്ണം 2019ലെ 90 കോടിയിൽ നിന്ന് 95 കോടിയായി ഉയരും. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 10.36 ലക്ഷത്തിൽ നിന്ന് 11.8 ലക്ഷമാകും. തിരഞ്ഞെടുപ്പ് കമ്മിഷ്ണർ അനുപ് ചന്ദ്ര പാണ്ഡെയുടെ കാലാവധി തീരും. പുതിയ കമ്മിഷൻ അംഗത്തെ നിശ്ചയിക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി നടപടി ആരംഭിച്ചു. കമ്മിഷനിൽ വരുന്ന ഒഴിവും ഉടൻ നികത്തേണ്ടതുണ്ട്. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചർച്ച നടത്തും. സുരക്ഷാസാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *