Create your Account
ഗോവ ഗവര്‍ണറുടെ സുരക്ഷാവീഴ്ച്ച: എഡിജിപി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി
- Aswathi K
- 08 Feb, 2024
ഗോവ ഗവര്‍ണറുടെ സുരക്ഷാവീഴ്ച്ചയില്‍ എഡിജിപി എം.ആര്‍.അജിത് കുമാര്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. ഗോവ രാജ്്ഭവന്‍ സംഭവത്തിന്‍റെ നിജസ്ഥിതി ആരാഞ്ഞ് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. പൊലിസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണര്‍ രാജ്്പാല്‍ മീണ മറുപടി നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ മകന്‍ ജൂലിയസ് നികിതാസിനെ വിട്ടയച്ചതെന്നും വിശദീകരിച്ചു. എന്നാല്‍ സംഭവത്തില്‍ ഗോവ രാജ്്ഭവന്‍റെ തുടര്‍നടപടികള്‍ വൈകുകയാണ്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് ജൂലിയസ് നികിതാസ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേയ്ക്ക് കാര്‍ ഓടിച്ചുകയറ്റിയത്. എന്നാലിത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പൊലിസ് വാദം.
Leave a Reply
Your email address will not be published. Required fields are marked *