Breaking News :

:

കിലോയ്ക്ക് 29 രൂപ; ഭാരത് അരിയുമായി കേന്ദ്രം; തൃശൂരില്‍ ഉടനടി വിറ്റത് 150 ചാക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് അരി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിൽ വണ്ടികൾ ഇറക്കി. പൊന്നി അരി കിലോയ്ക്ക് 29 രൂപയാണ് നിരക്ക്. അരിക്ക് പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാൾ വിലക്കുറവില്‍ ലഭിക്കും. കടലപരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില. . ഒറ്റ ദിവസം രണ്ടു മണിക്കൂർ കൊണ്ട് 150 ചാക്ക് അരി തൃശൂരിൽ വിറ്റു.കേന്ദ്ര ഭക്ഷ്യ വകുപ്പിന് കീഴിലുള്ള നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷന്റെ പേരിലാണ് വിതരണം. എഫ്.സി. ഐ ഗോഡൗണുകളിൽ നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നത് മില്ലേഴ്സ് അസോസിയേഷൻ മുഖേനയാണ്. ഓരോ കവലകളിലും വണ്ടി വരും. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും വണ്ടികൾ എത്തും. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു . ഓൺലൈൻ മുഖേന ഇതു വാങ്ങാൻ ഉടൻ സൗകര്യം നിലവിൽ വരും

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *