Breaking News :

:

20 ദിവസത്തിനിടെ രണ്ടാം മയക്കുവെടി; തണ്ണീര്‍കൊമ്പന്റെ പോസ്റ്റ്മോര്‍ട്ടം സംയുക്തമായി നടത്തും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ബന്ദിപ്പൂരില്‍ വച്ചാണ് ആന ചരിഞ്ഞത്. ആനയെ പിടികൂടി ഇന്നലെ രാത്രിയോടെ കര്‍ണാടകയ്ക്ക് കൈമാറിയിരുന്നു. 15 മണിക്കൂറോളമാണ് തണ്ണീര്‍ക്കൊമ്പന്‍ ഇന്നലെ മാനന്തവാടിയില്‍ ഭീതി വിതച്ചത്. തുടര്‍ന്ന് രാത്രിയോടെയാണ് മയക്കുവെടിവച്ച് ആനയെ പിടികൂടിയത്. കേരളവും കര്‍ണാടകയും സംയുക്തമായി പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പരിശോധനയ്ക്ക് പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് കര്‍ണാടക മുഖ്യവനപാലകന്‍. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്നുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് സുഭാഷ് മാല്‍ഖഡെ.തണ്ണീര്‍ക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് രണ്ടാം തവണയായിരുന്നു. ജനുവരി 16ന് കര്‍ണാടകയിലെ ഹാസനില്‍നിന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചതാണ്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *