Breaking News

വിറപ്പിച്ച് കാട്ടുകൊമ്പന്‍; കാടുകയറാന്‍ മടി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

മാനന്തവാടിയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍. രാവിലെ പായോട് വഴി മാനന്തവാടിയിലെത്തിയ കാട്ടാന ടൗണില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആനയെ പിടികൂടാന്‍ വനംവകുപ്പ് നടപടി തുടങ്ങി. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് കാടിറങ്ങിയത്. സ്കൂളുകളുടെ പ്രവ‍ൃത്തി സമയമായതിനാല്‍ കുട്ടികളെ അയക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സ്കൂളുകളിലെത്തിയവര്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചു. ജനം കൂടിയതോടെ എട്ടരയോടെ ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ണാടക വനംവകുപ്പ് ഹാസനില്‍ നിന്ന് പിടികൂടി കുടക് വനത്തില്‍ വിട്ട ആനയാണിതെന്ന് സംശയിക്കുന്നു.ആനയെ മയക്കുവെടി വയ്ക്കുമെന്ന് കലക്ടര്‍ രേണു രാജ്. പിടികൂടി കര്‍ണാടകയിലേക്ക് കൊണ്ടുപോകും. ആവശ്യമെങ്കില്‍ കര്‍ണാടക വനംവകുപ്പിന്‍റെ സഹായം തേടുമെന്നും കലക്ടര്‍ പറഞ്ഞു. രാവിലെ ആറുമണിയോടെയാണ് കര്‍ണാടക വനമേഖലയില്‍ നിന്ന് എടവക പഞ്ചായത്തിലെ പായോട് വഴി കാട്ടാന എത്തിയത്. ജനവാസമേഖലയില്‍ എത്തിയ ആന കൃഷിയിടങ്ങളിലൂടെയും വീടുകള്‍ക്ക് സമീപത്തുകൂടിയും നീങ്ങി. പാണ്ടിക്കടവ് വഴി മാനന്തവാടി സബ്ട്രഷറി വളപ്പിലെത്തി. പിന്നീട് കോടതി വളപ്പിലും പൊലീസ് സ്റ്റേഷന്‍ പരിസരത്തും വനംവകുപ്പ് ഗസ്റ്റ് ഹൗസ് വളപ്പിലും ആന കടന്നു. പിന്നീട് മാനന്തവാടി –കോഴിക്കോട് റോഡിലെ ചെരുവിലേക്ക് നീങ്ങിയ ആന വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ചു. ടൗണില്‍ ഏത് ഭാഗത്തേക്കും നീങ്ങാവുന്ന സ്ഥിതിയിലാണ് കാട്ടാന നില്‍ക്കുന്നത്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media