Breaking News :

:

ബജറ്റ് അവതരണത്തിന് ധനമന്ത്രി പാര്‍ലമെന്‍റില്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിലെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക. ഇടക്കാല ബജറ്റായതിനാല്‍ തന്നെ വലിയ പ്രഖ്യാപനങ്ങളുണ്ടായേക്കില്ല. അതേസമയം, പിഎം കിസാന്‍ സമ്മാന്‍ നിധി വഴിയുള്ള ധനസഹായം ഒന്‍പതിനായിരം രൂപയാക്കി ഉയര്‍ത്തിയേക്കും. പ്രധാനമന്ത്രി ഭവന പദ്ധതിക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും നിര്‍മല സീതാരാമന്‍റെ ആറാമത്തെ ബജറ്റ് പ്രസംഗത്തില്‍ നീക്കിയിരിപ്പുണ്ടാകും. ഗ്രാമീണ,കാര്‍ഷിക മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിക്കും. അടിസ്ഥാന സൗകര്യ വികസനം, ഹരിതോര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രോല്‍സാഹനം ലഭിക്കും. ഇടത്തരക്കാര്‍ക്കായി ചെറിയ നികുതി ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നു

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *