Breaking News :

:

തീർഥാടകരുടെ എണ്ണം കൂടുന്നു ; അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അയോധ്യയിൽ രാമക്ഷേത്രത്തില്‍ പ്രതിഷ്‌ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെ‌ടുന്നത്. ആദ്യത്തെ ആഴ്ച തന്നെ 19 ലക്ഷം പേർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്കുകൾ. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 5 ലക്ഷം പേർ ദർശനം നടത്തിയെങ്കിൽ തുടർദിവസങ്ങളിൽ ശരാശരി 2 ലക്ഷം തീർഥാടകർ ക്ഷേത്രത്തിൽ എത്തുന്നു. ട്രിപ് അഡ്വൈസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു . ഇതിന് പിന്നാലെ ദർശനസമയം നീട്ടിയും ആരതി, ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരി 1 മുതൽ ഇവയുടെ സര്‍വീസ് ആരംഭിക്കും . ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളില്‍ നിന്നാകും വിമാന സര്‍വീസ്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *