Breaking News

ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷം; സമ്പദ് വ്യവസ്ഥ വളര്‍ന്നു: രാഷ്ട്രപതി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷമായിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രതിസന്ധികള്‍ക്കിടെയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. ജി 20 വിജയകരമായി നടത്തി. കായികരംഗത്തും നേട്ടമുണ്ടായി. വനിതാസംവരണം യാഥാര്‍ഥ്യമായി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം രാമക്ഷേത്രം യാഥാര്‍ഥ്യമായി . ദാരിദ്ര്യനിര്‍മാര്‍ജനം മുദ്രാവാക്യത്തിന് അപ്പുറം യാഥാര്‍ഥ്യമായി. ഇന്ത്യ ശരിയായ ദിശയില്‍ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുന്നു. ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്കരിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ജയ് ശ്രീറാം വിളികളുമായി ഭരണപക്ഷം ആഹ്ലാദപ്രകടനം നടത്തി. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media