Breaking News :

:

വിദ്യ വ്യാജരേഖയുണ്ടാക്കിയത് തനിയെ; മറ്റാരുടേയും സഹായം ലഭിച്ചില്ല; കുറ്റപത്രം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കാസർകോട് കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ മാത്രമാണ് കേസിൽ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കണ്ടെത്തി.വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മഹാരാജാസ് കോളജിലെ വ്യാജപ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2022 ജൂൺ മുതൽ 2023 മാർച്ച്‌ വരെയാണ് വിദ്യ കരിന്തളം കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *