Breaking News :

:

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ആറരയോടെ ഹെലികോപ്ടർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കൊച്ചി നഗരത്തിൽ റോഡ് ഷോ. കെപിസിസി ജംക്ഷനിൽ നിന്ന് തുടങ്ങി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റ‌ർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. രാത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങുന്ന പ്രധാനമന്ത്രി ബുധനാഴ്ച രാവിലെ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും.പ്രധാനമന്ത്രി എത്തുന്നത് പ്രമാണിച്ച് കൊച്ചിയിലും തൃശൂരിലും ഗതാഗത ക്രമീകരണങ്ങളുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനപരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ പ്രാദേശിക അവധി. ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് പഞ്ചായത്തുകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ അവധി ബാധകം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും, നാളെ അതിരാവിലെ 3 മണി മുതല്‍ ഉച്ചവരെയുമാണ് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം
                       ഹൈക്കോര്‍ട്ട് ജംക്‌ഷന്‍, എം.ജി റോഡ് രാജാജി ജംക്‌ഷന്‍, കലൂര്‍ ജംഗ്ഷന്‍, കടവന്ത്ര ജംക്‌ഷന്‍, തേവര- മട്ടുമ്മല്‍ ജംക്‌ഷന്‍, തേവരഫെറി, ബി.ഒ.ടി ഈസ്റ്റ്, സി.ഐ.എഫ്.ടി ജംക്‌ഷന്‍, എന്നീ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നതായിരിക്കും. നഗരത്തിലേക്ക് വാഹനങ്ങള്ഴക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് പൊലീസ് അറിയിച്ചു.പശ്ചിമ കൊച്ചി ഭാഗത്തു നിന്നും ആശുപത്രി ആവശ്യങ്ങള്‍ക്കായി വരുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ തേവരഫെറിയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മട്ടുമ്മല്‍ ജംക്‌ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോന്തുരുത്തി റോഡിലൂടെ പനമ്പളളി നഗര്‍ വഴി മനോരമ ജംക്‌ഷനിലെത്തി മെഡിക്കല്‍ ട്രസ്റ്റിലേയ്ക്കും, വളഞ്ഞമ്പലത്തു നിന്നും വലത്തേക്കു തിരിഞ്ഞ് ചിറ്റൂര്‍ റോഡിലൂടെ ഇയ്യാട്ടുമുക്ക്, മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡില്‍ കയറി ഇടത്ത് തിരിഞ്ഞ് അമ്മന്‍ കോവില്‍ റോഡ് വഴി ഷേണായീസ് തിയ്യേറ്റര്‍ റോഡ് വഴി എം.ജി റോഡില്‍ യൂ ടേണ്‍ എടുത്ത് മുല്ലശേരി കനാല്‍ റോഡിലൂടെ റ്റി.‍ഡി റോഡ് വഴി ജനറല്‍ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയില്‍ പ്രവേശിക്കേണ്ടതാണ്. വൈപ്പിന്‍ ഭാഗത്തു നിന്നും കലൂര്‍ ഭാഗത്തു നിന്നും വരുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ റ്റി.ഡി റോഡ്- കനാല്‍ ഷെഡ് റോഡ് വഴി ജനല്‍ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയില്‍ പ്രവേശിക്കേണ്ടതാണ്. ജനറല്‍ ആശുപത്രിയുടെ തെക്ക് വശത്തുളള ഹോസ്പിറ്റല്‍ റോഡിലൂടെ ഇന്ന് വൈകിട്ട് 3 മണി മുതല്‍ 6 മണിവരെ വാഹന ഗതാഗതം അനുവദിക്കുന്നതല്ല

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *