Breaking News :

:

16 പുണ്യനദികളിലെ വെള്ളം, കാമധേനു പശുവിന്‍റെ നെയ്യ്; ഒരുക്കങ്ങള്‍ ഇങ്ങനെ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ നേപ്പാളിലെ 16 പുണ്യനദികളില്‍ നിന്നുള്ള ജലം കൊണ്ട് അഭിഷേകം നടത്തും. ജോധ്പുരിലെ കാമധേനു പശുവിന്‍റെ നെയ്യ് ആകും പ്രധാനമന്ത്രിയുടെ ആരതിക്ക് ഉപയോഗിക്കുക. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രാണപ്രതിഷ്ഠയ്ക്കായി സധാനങ്ങള്‍ അയോധ്യയിലെത്തിക്കൊണ്ടിരിക്കുകയാണ്. പ്രാണ പ്രതിഷ്ഠയ്ക്കായി സമര്‍പ്പിക്കപ്പെടുന്ന വസ്തുക്കള്‍ കര്‍സേവപുരത്തെ യജ്ഞശാലയിലാണ് സൂക്ഷിച്ചിരുന്നത്. മേല്‍നോട്ടം രാംഫലിനാണ്. ജോധ്പുരില്‍ നിന്ന് 630 കിലോ നെയ്യ് യജ്ഞത്തിനായി സൂക്ഷിച്ചിരിക്കുന്നു. 109 കുടങ്ങളിലായി. നേപ്പാളിലെ 16 പുണ്യ നദികളില്‍ നിന്നുള്ള ജലമാണ് വന്‍ ചെമ്പുകുടത്തില്‍. വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. ശ്രീരാമ വിശ്വാസവുമായി നേപ്പാളിന് ഒരു സവിശേഷ ബന്ധമുണ്ട്. വാത്മീകി മഹര്‍ഷിക്ക് ജ്ഞാനം സിദ്ധിച്ച അസമില്‍ നിന്ന് തീര്‍ഥജലവും എത്തിയിട്ടുണ്ട്. ജോധ്പുരിലെ കാമധേനുപശുവിന്‍റെ നെയ്യ് ആകും പ്രതിഷ്ഠയ്ക്ക് ശേഷം പ്രധാനമന്ത്രി ആരതി നടത്തുമ്പോള്‍ ഉപയോഗിക്കുക. ജയ്ശ്രീ രാം എന്ന് ആലേഖനം ചെയ്ത 620 കിലോ ഭാരമുള്ള മണി എത്തിയത് തമിഴ്നാട്ടില്‍ നിന്ന്. യുപി ഇറ്റാഹില്‍ നിന്ന് എട്ട് ലോഹങ്ങളില്‍ തീര്‍ത്ത 2,400 കിലോ ഭാരമുള്ള മണി. നിര്‍മാണച്ചെലവ് ഏതാണ്ട് 25 ലക്ഷം രൂപ. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *