Breaking News :

:

അയോധ്യ പ്രതിഷ്ഠാദിനം: മൂന്ന് സംസ്ഥാനങ്ങളില്‍ മദ്യവില്‍പന വിലക്കി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുന്ന 22ന് ഉത്തര്‍പ്രദേശിലും ഛത്തിസ്ഗഡിലും അസമിലും മദ്യവില്‍പനയ്ക്ക് വിലക്ക്. പ്രതിഷ്ഠാദിനത്തിന്റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണ് തീരുമാനമെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ വ്യക്തമാക്കി. മദ്യഷോപ്പുകളില്‍ മാത്രമല്ല, ബാറുകള്‍, പബുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയ ഇടങ്ങളിലും മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.ജനുവരി 22 ഡ്രൈ ഡേ ആയിരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് ആണ്. തൊട്ടുപിന്നാലെ അസം മന്ത്രിസഭായോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയും ഇതേ നിലപാട് പ്രഖ്യാപിച്ചു. പ്രതിഷ്ഠാദിനം ദേശീയ ഉത്സവമായിരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രതിഷ്ഠാചടങ്ങിന്റെ ദൃശ്യങ്ങള്‍ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ തത്സമയം കാണിക്കും. ആയിരത്തോളം ക്ഷേത്രങ്ങളിലും എംബസികളിലും ലോകത്തെ വിവിധ കോണ്‍സുലേറ്റുകളിലും തത്സമയം കാണാം. 55 രാജ്യങ്ങളില്‍ വിശ്വഹിന്ദു പരിഷത്ത് പ്രാര്‍ഥനാസമ്മേളനം സംഘടിപ്പിക്കും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *