Breaking News :

:

ജോ‍ഡോ യാത്ര: ടൂറിസ്റ്റുകള്‍ എത്തുമ്പോള്‍ തടയാറില്ല; പരിഹസിച്ച് അസം മുഖ്യമന്ത്രി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ തടയാൻ ബി ജെ പി സർക്കാരുകൾ ശ്രമിക്കുന്നു എന്ന ആരോപണത്തെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സഞ്ചാരികൾ സംസ്ഥാനത്ത് എത്തുമ്പോൾ തടയാറില്ല എന്നും യാത്രക്ക് അനുമതി തേടിയാൽ നൽകുമെന്നുമാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം. കോൺഗ്രസ് അനുമതി തേടിയിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്.കോൺഗ്രസ് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനം യാത്രക്ക് നൽകാനാകില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു. ബ്രഹ്മപുത്ര നദികടന്ന് മജൂലിയിലേക്ക് യാത്ര ചെയ്യാനും ജോർഹട്ടിൽ കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാനും സർക്കാർ അനുമതി നൽകുന്നില്ലെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ആരോപിച്ചിരുന്നു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *