Create your Account
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; മാലിദ്വീപിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
- Aswathi K
- 08 Jan, 2024
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ മാലദ്വീപിനെ അതൃപ്തി അറിയിച്ച് ഇന്ത്യ. മാലദ്വീപ് സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. പരാമര്‍ശം നടത്തിയ യുവജനകാര്യമന്ത്രി മറിയം ഷിവുന ഉള്‍പ്പടെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിദേശനേതാക്കള്‍ക്കെതിരായ മോശം പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് മാലദ്വീപ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതിനിടെ, മാലദ്വീപിലേയ്ക്കുള്ള വിമാനബുക്കിങ് ഒാണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസ് മൈ ട്രിപ്പ് നിര്‍ത്തിവച്ചു. രാജ്യത്തിന് െഎക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് നടപടിയെന്ന് ഈസ് മൈ ട്രിപ്പ് സിഇഒ നിഷാന്ത് പിട്ടി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ലക്ഷ്വദീപിലെ യാത്രചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രി മറിയം ഷിവുന എക്സില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നയതന്ത്രബന്ധത്തെ ബാധിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് മാലദ്വീപ് ഭരണകൂടത്തിന്‍റെ നടപടി. 'മോദി കോമാളിയും ഇസ്രയേലിന്‍റെ പാവ'യും എന്നായിരുന്നു മാലദ്വീപ് മന്ത്രിയുടെ എക്സിലെ പോസ്റ്റ്. പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മാലദ്വീപിനെ പ്രതിഷേധം അറിയിച്ചു.
Leave a Reply
Your email address will not be published. Required fields are marked *