Breaking News :

:

വാക്കുതര്‍ക്കം; കൊച്ചിയില്‍ യുവതിക്ക് ലോഡ്ജ് ഉടമയുടെ മര്‍ദനം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൊച്ചിയില്‍ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവതിയെ ലോഡ്ജ് ഉടമ മര്‍ദിച്ചു. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു മര്‍ദനം. ലോഡ്ജ് ഉടമ ബെന്‍ ജോ, സുഹൃത്ത് ഷൈജു എന്നിവര്‍ പൊലീസിന്‍റെ പിടിയിലായി. ഇന്നലെ രാത്രിയില്‍ യുവതിയും സുഹൃത്തുക്കളും ലോഡ്ജില്‍ ഏഴുപേര്‍ക്കായുള്ള മുറിയെടുത്തുവെന്ന് പൊലീസ് പറയുന്നു. ഇവരില്‍ നാലുപേര്‍ മുറിയില്‍ ഇരുന്ന സമയത്ത് ലോഡ്ജ് ഉടമ കയറി വരികയും യുവതിയെയും സുഹൃത്തുക്കളോടും ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് ഇവര്‍ ചോദ്യം ചെയ്തതോടെ ലോഡജ് ഉടമയും സുഹൃത്തും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *