Breaking News :

:

നാവികസേനയ്ക്ക് നന്ദി പറഞ്ഞ് എം.വി ലൈലയിലെ ജീവനക്കാര്‍; ആദ്യദൃശ്യം പുറത്ത്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍നിന്ന് നാവികസേന കമാന്‍ഡോ ഓപ്പറേഷനിലൂടെ രക്ഷിച്ച ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്ത്. നാവികസേനയ്ക്ക് നന്ദിയെന്ന് ഷിപ്പിങ് കമ്പനി. അതിനിടെ,, ചെങ്കടലിലെയും സൊമാലിയന്‍ തീരത്തെയും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നാവികസേന മേഖലയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണത്തിന് ഒരുങ്ങി. 15 ഇന്ത്യക്കാരടക്കം 21 നാവികരുടെ എംവി ലൈല നോര്‍ഫോക് എന്ന ചരക്കുകപ്പലിലെ ദൃശ്യങ്ങള്‍ നാവികസേനയാണ് പുറത്തുവിട്ടത്. കടല്‍ക്കൊള്ളക്കര്‍ കപ്പലില്‍ കയറിയ നിമിഷത്തെക്കുറിച്ച് നാവികരുടെ പ്രതികരണം. ഇന്നലത്തെ മറീന്‍ കമാന്‍ഡോകളുടെ ഓപ്പറേഷന്‍ MQ9B പ്രിഡേറ്റര്‍ ഡ്രോണ്‍ വഴി നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തല്‍സമയം വീക്ഷിച്ചു.


നാവികസേനയുടെ സമയോചിത ഇടപെടലിന് നന്ദിയെന്ന് ഷിപ്പിങ് കമ്പനിയായ ലൈല ഗ്ലോബല്‍ പ്രസ്താവനയിറക്കി. ലൈബീരിയന്‍ പതാകയുള്ള ചരക്കുകപ്പലിന് ലക്ഷ്യസ്ഥാനമായ ബഹ്റൈന്‍ തുറമുഖം വരെ നാവികസേനയുടെ പടക്കപ്പല്‍ അകമ്പടി നല്‍കും. അതിനിടെ,,, ചെങ്കടലിലെയും സൊമാലിയന്‍ തീരത്തെയും പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ നാവികസേന മേഖലയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണത്തിന് ഒരുങ്ങി. കൂടുതല്‍ പടക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും വിന്യസിക്കും. കടൽക്കൊള്ളക്കാർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പടക്കപ്പലുകളുടെ കമാന്‍ഡര്‍മാര്‍ക്ക് നാവികസേന മേധാവി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.വി ലൈല ചരക്കുകപ്പലിനെ നാവിക സേന മോചിപ്പിച്ചു. നാവികസേന മറീന്‍ കമാന്‍ഡോകള്‍ കപ്പിലില്‍ ഇറങ്ങും മുന്‍പ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയി. 15 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന നാവികസേന അറിയിച്ചു. 

വ്യാഴാഴ്ച വൈകിട്ട് വടക്കന്‍ അറബിക്കടലില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയെടുക്കാന്‍ ശ്രമിച്ച ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലിനെ ഇന്ത്യന്‍ നാവിക സേന നാടകീയമായാണ് മോചിപ്പിച്ചത്. നാവിക സേനയുടെ കമാന്‍ഡോകള്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകിട്ട് മൂന്നേ കാലോടെ കപ്പില്‍ ഇറങ്ങി. മുകള്‍തട്ട് സുരക്ഷിതമാക്കി കപ്പലിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങി കമാന്‍ഡോകള്‍ പരിശോധന നടത്തിയെങ്കിലും കടല്‍കൊള്ളക്കാരെ കണ്ടെത്തായില്ല. കടല്‍ക്കൊള്ളക്കാര്‍ കൊള്ളയടിക്കുമ്പോള്‍ രക്ഷപെടാനുള്ള കപ്പലിനുള്ളിലെ സുരക്ഷിത അറയില്‍ ഒളിച്ചിരുന്ന ജീവനക്കാരെ നാവിക സേന സുരക്ഷിതരാക്കി.

കപ്പലിലേക്ക് ഇറങ്ങും മുന്‍പേ ജീവനക്കാരുമായി നാവികസേന കാമാന്‍ഡോകള്‍ സംസാരിച്ചിരുന്നു. ചരക്കുകപ്പലില്‍ ആയുധധാരികളായ അ‍ഞ്ചോ ആറോ കടല്‍ക്കൊള്ളക്കാര്‍ കടന്നുകയറിയതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍റെ കമാന്‍ഡ് സെന്‍ററിലാണ് ആദ്യ വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ നാവിക സേന , പടക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയെ മോചനദൗത്യവുമായി അയച്ചു. ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി 81ല്‍നിന്ന് എം.വി. ലൈലയുമായി രാവിലെയോടെ ബന്ധം സ്ഥാപിച്ചു. 

കപ്പല്‍ വിട്ടുപോകാന്‍ കടല്‍കൊള്ളക്കാര്‍ക്ക് നാവിക സേന മുന്നറയിപ്പ് നല്‍കി. നാവികസേനയുടെ താക്കീതിന് പിന്നാലെ കടൽക്കൊള്ളക്കാർ കപ്പല്‍ റാഞ്ചാനുള്ള ശ്രമം ഉപേക്ഷിച്ചിരിക്കാം എന്നാണ് നാവികസേന കരുന്നത്. ബ്രസീലിയന്‍ തുറമുഖത്തുനിന്ന് ബഹ്റൈനിലേക്ക് പോവുകയായിരുന്ന കപ്പല്‍, സൊമാലിയയുടെ കിഴക്കന്‍ തീരത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ ദൂരെവച്ചാണ് റാഞ്ചാന്‍ ശ്രമിച്ചത് , ചരക്ക് കപ്പല്‍ തട്ടിയെടുത്ത ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യൻ നാവികസേന കപ്പലിന്‍റെ തുടര്‍യാത്രക്കും സഹായവുമായുണ്ട്. കടൽക്കൊള്ളക്കാർക്കെതിരെ തുടര്‍ നടപടിക്ക് അറബിക്കടലിലുള്ള ഇന്ത്യൻ യുദ്ധക്കപ്പലുകൾക്ക് ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ ഹരികുമാർ നിർദേശം നൽകി. ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തടയാൻ ഇന്ത്യൻ നാവികസേനയുടെ നാല് യുദ്ധക്കപ്പലുകൾ അറബിക്കടലിൽ വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു .

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *