Breaking News

കേജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം ; വസതിക്ക് സുരക്ഷ കൂട്ടി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം കനക്കുന്നു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കെജ്​രിവാളിന്‍റെ വസതിക്ക് സമീപത്തേക്ക് എത്തി. വസതിക്ക് ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കെജ്​രിവാളിന്‍റെ വീട് രാവിലെ ഇഡി റെയ്ഡ് ചെയ്തേക്കുമെന്നും അറസ്റ്റിന് സാധ്യതയെന്നും മന്ത്രി അതിഷിയാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ മറ്റ് പ്രധാനപ്പെട്ട നേതാക്കളും മന്ത്രിമാരും ആരോപണം ഏറ്റുപിടിച്ചു. മദ്യനയ അഴിമതിക്കേസിൽ മൂന്ന് തവണ ഇഡി കേജ് രിവാളിനെ ചോദ്യംചെയ്യാൻ സമൻസ് നൽകിയിരുന്നു. എന്നാൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും ഇഡി ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും ആരോപിച്ച് കേജ്​രിവാൾ ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. ഇന്നലെയും കേജ് രിവാളിനെ ചോദ്യംചെയ്യാനായി ഇഡി വിളിപ്പിച്ചിരുന്നു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media