Breaking News :

:

'ജെസ്നയെ സിബിഐ കണ്ടെത്തും'; പ്രതീക്ഷ പ്രകടിപ്പിച്ച് തച്ചങ്കരി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പ് കാണാതായ ജെസ്ന എവിടെയെന്ന് സി.ബി.ഐ കണ്ടെത്തുമെന്ന് മുന്‍ ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി. സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികത്വം മാത്രമാണ്.കേസ് തെളിയുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ജെസ്നയ്ക്ക് എന്ത് സംഭവിച്ചൂവെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് എരുമേലി വെച്ചുച്ചിറ സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ഥിനിയുമായ ജെസ്നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജെസ്ന മുണ്ടക്കയം ബസ് സ്റ്റാന്റിലൂടെ നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ലഭിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചൂവെന്നതിന് ഒരു തെളിവുമില്ല. ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ ജെസ്നയേക്കുറിച്ച് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നു. പക്ഷെ കണ്ടെത്തിയില്ല. പിന്നാലെ സി.ബി.ഐ കേസേറ്റെടുത്തെങ്കിലും ക്രൈംബ്രാഞ്ച് നിഗമനങ്ങള്‍ തള്ളുകയായിരുന്നു.ജെസ്നക്ക് എന്ത് സംഭവിച്ചെന്ന് തനിക്ക് അറിയാമെന്ന് കൊല്ലം ജില്ലാ ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ ഒരു തടവുകാരന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. പക്ഷെ ആ തടവുകാരനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് തെളിവില്ലെന്നും നിര്‍ണായക വിവരം ലഭിക്കാതെ ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *