Create your Account
മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാള്‍ ഹാജരാകില്ല
- Aswathi K
- 03 Jan, 2024
മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇഡിക്ക് മുന്നില്‍ ഹാജരാവില്ല. ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബർ ഇരുപത്തിയൊന്നിനും നവംബർ രണ്ടിനും ഹാജരാകണമെന്ന് നിർദേശിച്ച് ഇഡി നൽകിയ നോട്ടിസുകളും കെജ്‌രിവാള്‍ അവഗണിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ തേടാനുണ്ടെന്നാണ് ഇഡിയുടെ വാദം. അതേസമയം, നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് എഎപിയും കെജ്രിവാളും.
Leave a Reply
Your email address will not be published. Required fields are marked *