Breaking News :

:

തൃശൂർ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തില്‍ ചെരുപ്പ് വിലക്കി ഹൈക്കോടതി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

തൃശൂർ പൂരത്തിന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെരുപ്പിട്ട് കടക്കുന്നത് ഹൈക്കോടതി വിലക്കി. കഴിഞ്ഞ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി നൽകിയ ഹർജിയും, ക്ഷേത്ര പരിസരത്തെ മാലിന്യ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിലുമാണ് ഉത്തരവ്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണം. പൂരം ദിവസങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദേശിച്ചു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *