Breaking News

ശ്രീരാമ വിഗ്രഹം തിര‍ഞ്ഞെടുത്തു; പ്രതിഷ്ഠിക്കുന്നത് മൈസുരു സ്വദേശി തയാറാക്കിയ വിഗ്രഹം

top-news
https://jananeethi.com/public/frontend/img/post-add/add.jpg

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം തിരഞ്ഞെടുത്തു. മൈസുരു സ്വദേശിയായ വിഖ്യാത ശില്‍പി അരുണ്‍ യോഗിരാജ് തയ്യാറാക്കിയ ശില്‍പമാണ് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് പ്രതിഷ്ഠയ്ക്കായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഗണേഷ് ഭട്ട്, അരുണ്‍ യോഗിരാജ്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശില്‍പങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണിച്ചത്. 
അഞ്ചു വയസ് പ്രായമുള്ള ഉപനയനത്തിന് തൊട്ടു മുന്‍പുള്ള ബാലരൂപത്തിലെ ശ്രീരാമന്‍റെ വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുക. 51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാച്ചടങ്ങ്. കേദാര്‍നാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിന്‍റെയും ശില്‍പങ്ങള്‍ തയ്യാറാക്കിയത് അരുണ്‍ യോഗിരാജാണ്.    

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media